ABOUT US

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സ്റ്റുഡന്റ് പോലീസ് മുദ്ര
Active 2010 ഓഗസ്‌റ്റ് 27
Website http://www.studentpolicecadet.org

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

ലക്ഷ്യം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

ആസ്ഥാനം

തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനം

ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.

പരിശീലനം

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിൽ, കൊല്ലം 2014
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിൽ, കൊല്ലം 2014
ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ


രാജസ്‌ഥാനിൽ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളിൽ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ്‌ സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌.

No comments:

Post a Comment